കേരളം

kerala

ETV Bharat / state

വയനാട്ടിലെ മാവോയിസ്റ്റ് പ്രശ്‌നം ; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരും

വികസനം കുറഞ്ഞ ഇടങ്ങളിലെ ജനങ്ങളുടെ അസംതൃപ്‌തി മാവോയിസ്റ്റുകൾ മുതലെടുക്കുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത് മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും.

By

Published : Feb 1, 2020, 8:43 AM IST

The meeting will be convened by the chief secretary to discuss the Maoist issue  മാവോയിസ്റ്റ് പ്രശ്‌നം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരും
മാവോയിസ്റ്റ് പ്രശ്‌നം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരും

വയനാട്: മാവോയിസ്റ്റ് പ്രശ്‌നം ചർച്ച ചെയ്യാൻ വയനാട്ടിൽ ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരും. കളക്ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ ഡിജിപിയും മറ്റു വകുപ്പു തലവൻമാരും പങ്കെടുക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിലെല്ലാം ഇത്തരത്തിൽ യോഗം നടത്താനാണ് സർക്കാർ തീരുമാനം. വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, വികസന പ്രവർത്തനങ്ങളും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദിവാസി കോളനികളിലേയും തോട്ടം മേഖലകളിലേയും വികസനമാണ് പ്രധാന ലക്ഷ്യം. വികസനം കുറഞ്ഞ ഇടങ്ങളിലെ ജനങ്ങളുടെ അസംതൃപ്‌തി മാവോയിസ്റ്റുകൾ മുതലെടുക്കുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത് മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details