കേരളം

kerala

ETV Bharat / state

വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി

മുത്തങ്ങയിലെത്തിക്കുന്ന ആനയെ നേരത്തെ തയ്യാറാക്കിയ കൂട്ടിൽ പാർപ്പിക്കും. തുടർന്നുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. വടക്കനാട് സ്വദേശികൾ വനംവകുപ്പിന് അഭിവാദ്യം അർപ്പിച്ചു.

മയക്കുവെടി വച്ചതിന് ശേഷം ആനയെ കാട്ടിൽ നിന്നും പുറത്ത് കൊണ്ട് വരുന്നു

By

Published : Mar 11, 2019, 11:25 AM IST

വയനാട്ടിലെ കുറിച്ച്യാട് റേഞ്ചിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടാനയായ വടക്കനാട് കൊമ്പനെ വനം വകുപ്പ് പിടികൂടി. ആനയെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപന്തിയിലേക്ക് കൊണ്ട് പോയി.പണയമ്പം ചെമ്പരത്തി മൂലയിൽ വച്ചാണ് വടക്കനാട് കൊമ്പനെ വെടിവെച്ചത്. മുത്തങ്ങയിലെത്തിക്കുന്ന ആനയെ നേരത്തെ തയ്യാറാക്കിയ കൂട്ടിൽ പാർപ്പിക്കും. തുടർന്നുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.

കനത്ത സുരക്ഷയോടെയാണ് ആനയെ കൂട്ടിൽ കയറ്റിയത് . ആനയെ മയക്കുവെടിവച്ച സ്ഥലത്തേക്ക് പൊതുജനങ്ങളെയും മാധ്യമങ്ങളെയും പ്രവേശിപ്പിച്ചിരുന്നില്ല. കുപ്പാടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനടുത്ത് വടക്കനാട് സ്വദേശികൾ വനംവകുപ്പിന് അഭിവാദ്യം അർപ്പിച്ചു.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് കെമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. എന്നാൽ കൊമ്പൻ നിന്നത് ചതുപ്പുമേഖലയിൽ ആയിരുന്നതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലായിരുന്നു. കൊമ്പൻ നിന്നിടത്തു തന്നെ നിലയുറപ്പിച്ചതിനാൽഅനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി ശബ്ദത്തോക്ക് ഉപയോഗിച്ചു. തുടർന്ന് ആന ഏഴിച്ചാൽ കുന്നിലേക്കും ആറാംമൈലിലേക്കും പിന്നീട് പണയമ്പം മേഖലയിലേക്കും എത്തി. ആന ഒരിടത്ത് നിലയുറപ്പിക്കാത്തതിനാൽ മയക്കുവെടിയുതിർക്കാനും സാധിച്ചില്ല.

വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചതിന് ശേഷംനിയന്ത്രിച്ചതുംലോറിയിൽ കയറ്റിയതുംമുത്തങ്ങയിലെത്തിക്കുന്നതും സൂര്യൻ, പ്രമുഖ, നീലകണ്ഠൻ എന്നീ കുങ്കിയാനകളാണ്.

ABOUT THE AUTHOR

...view details