വയനാട്: ജില്ലാ ആശുപത്രിയിലെ ടെലി ഐ.സി.യു പ്രവര്‍ത്തന സജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചാണ് ടെലി ഐ.സി.യു പ്രവര്‍ത്തിക്കുക. ട്രോളി ബേസ്ഡ് കമ്പ്യൂട്ടര്‍, സ്‌കാനര്‍, വെബ് ക്യാമറ, സ്പീക്കര്‍ എന്നിവയടങ്ങുന്നതാണ് പുതിയ സംവിധാനം. ഐ.സി.യുവില്‍ ഡോക്ടര്‍മാരുടെ പരിശോധനാ വേളയില്‍ കോഴിക്കോട് കമാന്‍ഡ് റൂമിലെ വിദഗ്‌ധര്‍ക്ക് രോഗിയുടെ വിശദാംശങ്ങള്‍ തത്സമയം നിരീക്ഷിച്ച് ആരോഗ്യാവസ്ഥ വിലയിരുത്താമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
വയനാട് ജില്ലാ ആശുപത്രിയിൽ ടെലി ഐ.സി.യു പ്രവർത്തന സജ്ജമായി - ടെലി ഐ.സി.യു പ്രവർത്തന സജ്ജമായി
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചാണ് ടെലി ഐ.സി.യു പ്രവര്‍ത്തിക്കുക.
വയനാട് ജില്ലാ ആശുപത്രിയിൽ ടെലി ഐ.സി.യു പ്രവർത്തന സജ്ജമായി
കേസ് ഷീറ്റ്, ലാബ് പരിശോധനാ ഫലം, എക്‌സ് റേ, സി.ടി സ്‌കാന്‍ വിവരങ്ങള്‍ തുടങ്ങിയവ ട്രോളി ബേസ്ഡ് കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുന്നതിലൂടെ കമാന്‍ഡ് റൂമിലെ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ വിദഗ്‌ധോപദേശം നല്‍കാം. അടിയന്തര ഘട്ടങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടാനും ഇതുവഴി കഴിയും. 44 കിടക്കകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജില്ലാ ആശുപത്രിയിലെ ഇന്‍റൻസീവ് കെയര്‍ യൂണിറ്റ്.