വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിലെ നാരോകടവിൽ ക്വാറി പ്രശ്നവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം സ്ഥലം റീസർവേ ചെയ്യാൻ സബ് കലക്ടർ ഉത്തരവിട്ടു. റീസർവേ വൈകുന്നതിനെ പറ്റി ഇ ടി വി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
നാരോക്കടവ് ക്വാറി പ്രദേശം റീസർവേ ചെയ്യാൻ സബ് കലക്ടറുടെ ഉത്തരവ് - കലക്ടർ
ഒരേക്കറോളം റവന്യൂ ഭൂമി ക്വാറി ഉടമ കയ്യേറിയിട്ടുണ്ടെന്നാണ് ഒരു വർഷം മുമ്പ് നടത്തിയ സർവേയിൽ കണ്ടത്.
നാരോക്കടവ് ശിലാ ക്വാറിക്ക് സമീപമാണ് റീസർവേ ചെയ്യാൻ മാനന്തവാടി തഹസിൽദാർക്ക് സബ് കലക്ടർ നിർദ്ദേശം നൽകിയത്. ക്വാറി ഉടമ സർക്കാർ ഭൂമിയിലും ഖനനം നടത്തിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒരേക്കറോളം റവന്യൂ ഭൂമി ക്വാറി ഉടമ കയ്യേറിയിട്ടുണ്ടെന്നാണ് ഒരു വർഷം മുമ്പ് നടത്തിയ സർവേയിൽ കണ്ടത്.
ലാൻഡ് അസൈൻമെന്‍റ് പട്ടയങ്ങൾ ആണ് ഈ പ്രദേശത്ത് വിതരണം ചെയ്തിട്ടുള്ളത്. അതനുസരിച്ച് ഇവിടെ വീടുവയ്ക്കാനും കൃഷിചെയ്യാനും മാത്രമേ പാടുള്ളൂ. ഇതും ലംഘിച്ചാണ് ഇവിടെ ക്വാറി പ്രവർത്തിക്കുന്നത്.