വയനാട്:ജില്ലയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ അന്തരമുള്ളതായി പഠനം. വയനാടിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യാര്‍മല, മേപ്പാടി, ചെമ്പ്രമല, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ വര്‍ഷം 4,000 മുതല്‍ 5,000 വരെ മില്ലി മീറ്റര്‍ മഴ ലഭിക്കുമ്പോള്‍ കിഴക്കുഭാഗത്തു ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ശരാശരി 1,500 മില്ലി മീറ്റര്‍ മഴയാണ് പെയ്യുന്നത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അന്തരീക്ഷ റഡാര്‍ ഗവേഷണ നൂതന കേന്ദ്രവുമായി ചേര്‍ന്ന് വയനാട്ടിലെ ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവിലെ വ്യത്യാസം സംബന്ധിച്ച് പഠനം നടത്തിയത്.
Also Read:ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ കാൽ കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു
പരീക്ഷണാടിസ്ഥാനത്തില്‍ പ്രാദേശിക മഴ പ്രവചനം ആരംഭിക്കുന്നതിനായിരുന്നു പഠനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മഴയുടെ അളവിലെ അന്തരത്തിനു കാരണമെന്നു ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജി ഡയറക്‌ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സി.കെ. വിഷ്‌ണുദാസ് പറഞ്ഞു. വര്‍ഷങ്ങളായി മഴയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കഴിഞ്ഞ മൂന്നു വര്‍ഷത്തെ അതിതീവ്ര മഴയും ജില്ലയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായിരുന്നു. മെറ്റീരിയോളജിക്കല്‍ വകുപ്പിന്‍റെ ജില്ല അടിസ്ഥാനത്തിലുള്ള മഴ പ്രവചനം വയനാട്ടില്‍ പലപ്പോഴും കൃത്യമാകാറില്ല. അതിതീവ്ര മഴയുടെ പരിണിതഫലമാണ് വന്‍ ഉരുള്‍പൊട്ടലുകള്‍. മഴ പ്രവചനം ഒരുപരിധിവരെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകും. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്‍റര്‍ പ്രവചനം ആരംഭിച്ചത്.
വയനാട്ടിൽ മഴയുടെ അളവിൽ അന്തരം Also Read:കൊവിഡ് ബാധിച്ചു മരിച്ച മാതാവിൻ്റെ സംസ്‌കാരത്തിന് ശേഷം കട തുറന്നു, പൊലീസ് എത്തി അടപ്പിച്ചു
ജില്ലയെ 25 ചതുരശ്ര കിലോമീറ്റര്‍ വീതം വലിപ്പമുള്ള ഭാഗങ്ങളായി തിരിച്ചാണ് മഴ സാധ്യത പ്രവചിക്കുന്നത്. ആറ് മാസത്തിലധികമായി തുടരുന്ന പ്രവചനം 80 ശതമാനത്തോളം ശരിയായിട്ടുണ്ട്. ഓരോ ദിവസവും അടുത്ത രണ്ടു ദിവസത്തെ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. മേഘങ്ങളുടെ വിന്യാസം, അന്തരീക്ഷ ആര്‍ദ്രത, കാറ്റിന്‍റെ ഗതി, ജില്ലയുടെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് മഴ പ്രവചനം നടത്തുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 100 ഇടങ്ങളില്‍ ഓരോ ദിവസവും ലഭിക്കുന്ന മഴയുടെ അളവും സെന്‍റർ രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിന മഴയളവ് ശേഖരണം അതിതീവ്ര മഴയുണ്ടാകുന്ന സമയത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണുന്നതിന് ഉതകും. ഈ മഴക്കാലത്തു ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിലുണ്ടായ അതിതീവ്ര മഴയും മുണ്ടക്കൈ ഭാഗത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയും സംബന്ധിച്ച് സെന്‍റര്‍ ഒരു ദിവസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also Read:വയനാട്ടില്‍ നിയമവിരുദ്ധ മരം മുറി ; ഉദ്യോഗസ്ഥരുടെ ഒത്താശയെന്നും ആരോപണം
2020 ജൂണിലാണ് സെന്‍റര്‍ മഴ പ്രവചനം ആരംഭിച്ചത്. ഓരോ ദിവസത്തെയും കൂടിയ അന്തരീക്ഷ ഊഷ്‌മാവും കുറഞ്ഞ അന്തരീക്ഷ ഊഷ്‌മാവും സെന്‍റര്‍ പ്രവചിക്കുന്നുണ്ട്. അര നൂറ്റാണ്ടിനിടെ ജില്ലയില്‍ നൈസര്‍ഗിക ഹരിതാവരണത്തില്‍ കുറവുണ്ടായ പ്രദേശങ്ങളിലാണ് അന്തരീക്ഷ ഊഷ്‌മാവ് കൂടുതല്‍. ജില്ലയിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് സെന്‍റര്‍ നിലവില്‍ മഴ, അന്തരീക്ഷതാപം എന്നിവ സംബന്ധിച്ച വിവരം കൈമാറുന്നത്. രണ്ട് വര്‍ഷത്തിനകം ജില്ലയില്‍ എല്ലാവര്‍ക്കും വിവരം ലഭ്യമാക്കാനാണ് സെന്‍ററിന്‍റെ ശ്രമം. ജില്ലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെ പല സ്ഥലങ്ങളിലും 300 മില്ലി മീറ്ററിലധികം മഴ പെയ്‌തു. കല്‍പറ്റയ്ക്കടുത്ത് മടക്കിമലയിലാണ് കൂടുതല്‍ മഴ ലഭിച്ചത് (325 മില്ലി മീറ്റര്‍). മറ്റിടങ്ങളില്‍ പെയ്‌ത മഴ (മില്ലി മീറ്ററില്‍): മീനങ്ങാടി (303), ബത്തേരി (276.4), കൈനാട്ടി (227.33), കല്‍പറ്റ (215), മുട്ടില്‍ (211.83), പനമരം (208.5), ചുണ്ടേല്‍ (205), എടവക (177.29), പുല്‍പ്പള്ളി (154.72), കെല്ലൂര്‍ (143.3).