വയനാട്: ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി അസൈനാറുടെ മകന്‍ അസ്‌ലമിന്‍റെ (18) ഇടതു കൈയുടെ മുട്ടിന് താഴ്ഭാഗമാണ് അറ്റുപോയത്. ഇന്ന് രാവിലെ ചുള്ളിയോട് - ബത്തേരി റൂട്ടില്‍ അഞ്ചാംമൈലില്‍ വച്ചായിരുന്നു അപകടം.
ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി വിദ്യാര്‍ഥിയുടെ കൈ അറ്റു - കെഎസ്ആർടിസി
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇന്ന് രാവിലെ ചുള്ളിയോട് - ബത്തേരി റൂട്ടില്‍ അഞ്ചാംമൈലില്‍ വച്ചായിരുന്നു അപകടം.
ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി വിദ്യാര്‍ഥിയുടെ കൈ അറ്റു
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം ബത്തേരി വിനായകയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. നിര്‍മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന റോഡില്‍ വച്ചാണ് അപകടമുണ്ടായത്.
മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ റോഡിലേക്കിറങ്ങി സ്ഥിതി ചെയ്‌തിരുന്ന പോസ്റ്റില്‍ കയ്യിടിച്ചതായാണ് പറയപ്പെടുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതില്‍ വരുന്ന വീഴ്‌ചക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.