കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥിനി പാമ്പ്കടിയേറ്റ് മരിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് - പാമ്പ് കടിയേറ്റ് മരിച്ച സംഭവം

വിദ്യാഭ്യാസവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്.

ഷഹല വിദ്യാര്‍ഥിനി പാമ്പ്കടിയേറ്റ് മരിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്

By

Published : Nov 22, 2019, 3:26 PM IST

Updated : Nov 22, 2019, 8:16 PM IST

വയനാട്: ബത്തേരിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വകുപ്പ് സെക്രട്ടറിയുമായും ഡയറക്ടറുമായും ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. അന്വേഷണം നടത്തുന്നതിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. എല്ലാ സ്‌കൂളുകളിലും തദ്ദേശ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തര പിടിഎ യോഗങ്ങള്‍ നടത്താനും സ്‌കൂള്‍ തലത്തില്‍ പരിസര ശുചീകരണം ഉള്‍പ്പെടെയുള്ളവ നടത്താനും നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ ആവശ്യമായ അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപക പരിശീലനത്തിന്‍റെ ഭാഗമായി ഇനി മുതല്‍ പ്രഥമ ശുശ്രൂഷ സംബന്ധിച്ച പരിശീലനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Nov 22, 2019, 8:16 PM IST

ABOUT THE AUTHOR

...view details