വയനാട്: കൊവിഡ് -19 റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ നിന്നെത്തിയ പട്ടിക വർഗക്കാരെ മാറ്റിപാർപ്പിക്കാൻ വയനാട്ടിൽ പ്രത്യേക സൗകര്യങ്ങളൊരുക്കുന്നു. ട്രൈബൽ വകുപ്പിന് ഇതിന് വേണ്ട നിർദേശങ്ങൾ ജില്ലാ കലക്‌ടർ നൽകി. ഇവർക്ക് വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യമില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പട്ടിക വർഗക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ - covid kerala
നിരവധി പട്ടികവർഗ വിഭാഗക്കാരാണ് അന്യസംസ്ഥാനങ്ങളിൽ ജോലിക്ക് പോയിരുന്നത്. ഇവർ തിരിച്ചെത്തിയപ്പോൾ കുടിലുകളിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യമില്ലാത്ത സാഹചര്യം സംജാതമായി. തുടർന്നാണ് ഇവർക്ക് വേണ്ടി പ്രത്യേക കൊവിഡ് കെയർ സെന്‍ററുകൾ രൂപീകരിച്ചത്
വയനാട്
പലരും കുടിലുകളിലാണ് കഴിയുന്നത്. ട്രൈബൽ ഹോസ്റ്റലുകൾ കൊവിഡ് കെയർ സെന്‍ററുകളാക്കി മാറ്റിയിട്ടുണ്ട്. അതിർത്തി ചെക്‌പോസ്റ്റുകളിൽ എത്തുന്ന പട്ടികവർഗ വിഭാഗക്കാരുടെ സഹായത്തിനായി പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥനെ നിയോഗിക്കും. നിരീക്ഷണത്തിന് നിർദേശിക്കപ്പെടുന്നവരെ കൊവിഡ് കെയർ സെന്‍ററുകളിൽ എത്തിക്കാൻ കെഎസ്ആർടിസി ബസ് ഏർപ്പെടുത്താനും കലക്‌ടർ ഉത്തരവിട്ടിട്ടുണ്ട്.