വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് സ്‌കൂൾ വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. ബീനാച്ചി ദൊട്ടപ്പൻകുളം സ്വദേശിയായ സുലൈമാന്‍റെ മകൻ മുഹമ്മദ് റൈഹാനാണ് പാമ്പുകടിയേറ്റത്. ആദ്യം ബത്തേരി സർക്കാർ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആന്‍റിവെനം നൽകിയിട്ടുണ്ട്.
വയനാട്ടിൽ വീണ്ടും വിദ്യാർഥിക്ക് പാമ്പുകടിയേറ്റു - പാമ്പുകടി
ബീനാച്ചി സർക്കാർ ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റൈഹാനാണ് പാമ്പുകടിയേറ്റത്
പാമ്പുകടി
ബീനാച്ചി സർക്കാർ ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് റൈഹാൻ. ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത തോന്നുകയായിരുന്നു. സ്‌കൂളിൽ നിന്ന് പാമ്പുകടിയേറ്റുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി നിലവിൽ ആശുപത്രിയിലെ പീഡിയാട്രിക് ഐസിയുവിലാണ്.
Last Updated : Dec 17, 2019, 8:24 PM IST