വയനാട്: ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് അതിഥി തൊഴിലാളികൾക്കും തവിഞ്ഞാൽ പഞ്ചായത്തിലെ 55 കാരിക്കും, മീനങ്ങാടി സ്വദേശിയായ 24 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്ടിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - wayanad
രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ അതിഥി തൊഴിലാളികൾ.
സുൽത്താൻബത്തേരി പൂളവയൽ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികൾക്കും ഒരു ഒഡിഷ സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തവിഞ്ഞാൽ സ്വദേശിനിയുടെ ഭർത്താവ് ബാംഗ്ലൂരിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കിഡ്നി രോഗിയായ ഇവർ ഡയാലിസിസ് ചെയ്യാനാണ് കഴിഞ്ഞ മാസം 29ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ വെച്ച് സാമ്പിൾ പരിശോധന നടത്തിയത്. മീനങ്ങാടി സ്വദേശിനി ഗർഭിണിയാണ്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച 13 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.