വയനാട് :ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ മാറി കുത്തിവച്ചതായി പരാതി. ആദ്യ ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ചയാൾക്ക് രണ്ടാം ഡോസായി കൊവിഷീൽഡ് നൽകിയെന്നാണ് പരാതി. മാനന്തവാടി കണിയാരം സ്വദേശി തെക്കേക്കര വീട്ടില്‍ മാനുവൽ മത്തായിയാണ് ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയത്.
വയനാട്ടില്‍ രണ്ടാം ഡോസ് വാക്‌സിന്‍ മാറി കുത്തിവച്ചു ; അന്വേഷിക്കുമെന്ന് ഡി.എം.ഒ
വാക്‌സിന്‍ മാറി കുത്തിവച്ച ആൾക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ സ്ഥിരീകരിച്ചു.
വയനാട്ടില്‍ രണ്ടാം ഡോസ് വാക്‌സിന്‍ മാറി കുത്തിവെച്ചു; പരാതി അന്വേഷിക്കുമെന്ന് ഡി.എം.ഒ
ALSO READ:ഒന്നിച്ച് പഠിച്ചു, ഇനി പരീക്ഷയും ഒരുമിച്ച്, മകൾക്ക് കൂട്ടായി അമ്മ
പരാതി കിട്ടിയതായി സ്ഥിരീകരിച്ച ഡി.എം.ഒ ഡോ. ആർ രേണുക, കുത്തിവച്ച ആൾക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.