വയനാട്: മാലിന്യ കുട്ടയിലേക്ക് വലിച്ചെറിയുന്ന ഉള്ളിത്താേൽ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയാണ് വയനാട്ടിലെ കൽപ്പറ്റ സ്വദേശിനി ശശികല. സവാളയുടെയും വെളുത്തുള്ളിയുടെയും തോൽ കൊണ്ട് ചിത്രങ്ങൾ തീർക്കുകയാണ് ശശികല.മാനന്തവാടി ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിലാണ് ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നത്. 30 വർഷം മുമ്പാണ് ശശികല ആദ്യമായി ഉള്ളി തോൽ കൊണ്ട് ചിത്രം ഒരുക്കിയത്. ഒരു മങ്ങലും ഏൽക്കാത്ത ആ ചിത്രം ഇപ്പോഴും ശശികലയുടെ കൈയ്യിലുണ്ട്.
ഉള്ളിത്തോല്‍ കൊണ്ടുളള മനോഹര ചിത്രങ്ങളുമായി ശശികല - canvas
കൽപ്പറ്റ കാർഷിക വികസന ബാങ്കിൽ അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്നു ശശികല ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ചിത്രപ്രദർശനം തുടങ്ങിയത്.
ഉള്ളിത്തോലിൽ അത്ഭുതം സൃഷ്ടിച്ച് ചിത്രപ്രദർശനമൊരുക്കി വയനാട് സ്വദേശിനി ശശികല
കാൻവാസിൽ തീർത്ത ഔട്ട് ലൈനിൽ ഫെവിക്കോൾ നേർപ്പിച്ചാണ് ഉള്ളിത്തോൽ ഒട്ടിക്കുന്നത്. കൽപ്പറ്റ കാർഷിക വികസന ബാങ്കിൽ അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്നു ശശികല ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ചിത്രങ്ങള്‍ പ്രദർശിപ്പിക്കാന്‍ തുടങ്ങിയത്. ആദ്യമായി വയനാട്ടിൽ നടത്തുന്ന ഉള്ളിത്തോൽ ചിത്രങ്ങളുടെ പ്രദർശനം ഇന്ന് സമാപിക്കും.
Last Updated : Mar 7, 2020, 6:15 PM IST