കേരളം

kerala

ETV Bharat / state

ഷാന്‍റിക്ക് ചികിത്സ വേണം; ഇടിവി ഭാരത് ഇംപാക്ട് - വയനാട്

ജില്ലാഭരണകൂടത്തിന്‍റെ നിർദേശമനുസരിച്ച് ജില്ലാ ആശുപത്രിയിൽ നിന്നുള്ള സംഘമാണ് ഷാന്‍റിയെ പരിശോധിച്ചത്. ഇടിവി ഭാരത് വാർത്തയെ തുടർന്നായിരുന്നു നടപടി.

ഷാന്‍റിക്ക് ചികിത്സ വേണം;

By

Published : Jul 10, 2019, 12:41 AM IST

കൽപ്പറ്റ: വയനാട്ടിലെ പാക്കത്ത് പൊളിഞ്ഞ് വീഴാറായ വീട്ടിൽ തനിച്ച് താമസിക്കുന്ന ഷാന്‍റിക്ക് കിടത്തിച്ചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ജില്ലാഭരണകൂടത്തിന്‍റെ നിർദേശമനുസരിച്ച് ജില്ലാ ആശുപത്രിയിൽ നിന്നുള്ള സംഘമാണ് ഷാന്‍റിയെ പരിശോധിച്ചത്. ഇടിവി ഭാരത് വാർത്തയെ തുടർന്നായിരുന്നു നടപടി.

ഷാന്‍റിക്ക് ചികിത്സ വേണം; ഇടിവി ഭാരത് ഇംപാക്ട്

ജില്ലാ ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള സംഘം ഒരാഴ്ച മുമ്പാണ് ഷാന്‍റിയെ പരിശോധിച്ചത്. ഷാന്‍റിക്ക് മാനസികരോഗം ഉണ്ടെന്നും കിടത്തി ചികിത്സ ആവശ്യമാണെന്നുമാണ് റിപ്പോർട്ട്. ആശുപത്രിയിൽ കൂട്ടിരിപ്പിന് ആളില്ലാത്തതാണ് പ്രശ്നം. കൂട്ടിന് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലോ വയനാട്ടിലെ മേപ്പാടി വിംസ് ആശുപത്രിയിലോ ആയിരിക്കും ഷാൻ്റിയെ ചികിത്സിക്കുന്നത്.

ABOUT THE AUTHOR

...view details