കൽപ്പറ്റ: വയനാട് വെറ്ററിനറി സർവ്വകലാശാലയിൽ ഗവേഷണത്തിന് കൊണ്ടുവന്ന പക്ഷികൾ നരകയാതനയിൽ. വെറ്ററിനറി വിഭാഗം വിദ്യാർഥികളുടെ ഗവേഷണത്തിന് കൊണ്ടുവന്ന ഒട്ടകപക്ഷിയും എമുവുമടക്കമുള്ള പക്ഷികളാണ് വേണ്ടത്ര സംരക്ഷണം കിട്ടാതെ ദുരിതത്തിലായത്.
സംരക്ഷണമില്ല; ഗവേഷണത്തിന് കൊണ്ടുവന്ന പക്ഷികള്‍ ദുരിതത്തില്‍
വയനാട് വെറ്ററിനറി സർവ്വകലാശാലയിൽ ഗവേഷണാവശ്യത്തിനായാണ് എമുവിനെയും ഒട്ടകപക്ഷിയെയും കൊണ്ടുവന്നത്.
ഗവേഷണ പക്ഷികൾ
ഒരു വർഷം മുമ്പാണ് ഗവേഷണത്തിന് ലക്ഷങ്ങൾ മുടക്കി എമുവിനെയും ഒട്ടകപക്ഷിയെയും വയനാട്ടിലെത്തിച്ചത്. പരസ്‌പരം കൊത്തി മുറിവേൽപ്പിച്ച് തൂവലുകൾ കൊഴിഞ്ഞാണ് പക്ഷികൾ കഴിയുന്നത്. ആറ് ലക്ഷത്തിലധികം രൂപയാണ് ഇവയെ കുറിച്ചുള്ള പഠനത്തിന് സർവ്വകലാശാല ചിലവഴിച്ചത്. അതേ സമയം കേരളത്തിൽ ആദ്യമായി നടപ്പാക്കിയ ഒട്ടകപക്ഷികളുടെ ഗവേഷണം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നും പക്ഷികളെ വൈകാതെ യോജിച്ച ഇടത്തേക്ക് മാറ്റി പാർപ്പിക്കുമെന്നുമാണ് സർവ്വകലാശാലാ അധികൃതരുടെ വിശദീകരണം.
Last Updated : Jul 28, 2019, 8:36 AM IST