വയനാട്:വയനാട്ടില്‍ കഴിഞ്ഞ മാസം 25ന് കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷ് എന്ന രാമുവിന് വീടും തൊഴിലും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തീരുമാനം. വയനാട് ജില്ല ഭരണകൂടത്തിന്‍റെ ശുപാര്‍ശയിലാണ് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള – കര്‍ണാടക – തമിഴ്‌നാട് അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന സായുധരായ മാവോയിസ്റ്റുകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ വെച്ചിരിക്കുന്നത് വന്‍ വാഗ്‌ദാനങ്ങളാണ്. 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് തീരുമാനിച്ചത്.