കേരളം

kerala

ETV Bharat / state

വയനാട്ടിൽ റെക്കോർഡ് പോളിങ് - കോൺഗ്രസ്

2014ൽ വയനാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.28 ശതമാനമാണ് പോളിങ് നിരക്ക്. ഇതുവരെയുള്ള കണക്ക് പ്രകാരം കണക്കുപ്രകാരം 78.69 ശതമാനം പോളിങ്.

വയനാട്ടിൽ റെക്കോർഡ് പോളിങ്

By

Published : Apr 23, 2019, 7:33 PM IST

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ റെക്കോർഡ് പോളിങ്ങാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലം എന്ന നിലയിൽ ദേശീയശ്രദ്ധ നേടീയ മണ്ഡലമാണ് വയനാട്. 2014ൽ വയനാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.28 ശതമാനമാണ് പോളിങ് നിരക്ക്, എന്നാൽ വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കുപ്രകാരം 78.69 ശതമാനമായി.

വർഷങ്ങൾക്ക് ശേഷമുള്ള കനത്ത പോളിങ്ങിൽ വയനാടിൽ വൻപ്രതീക്ഷയാണ് കോൺഗ്രസ് വയ്ക്കുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ച് വയനാട് മണ്ഡലത്തിൽ 13,57819 വോട്ടർന്മാരാണുള്ളത്. 1131 പോളിംങ് ബൂത്തുകളാണ് വയനാട്ടിൽ ഉള്ളത്. രാഹുലും പ്രിയങ്കയും ശക്തമായ പ്രചാരണമാണ് വയനാട്ടിൽ നടത്തിയത്. ഇതു ഗുണം ചെയ്യുമെന്നും സംസ്ഥാനത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുലിന്‍റെ വിജയവുമാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ.

യുഡിഎഫിനൊപ്പും എൽഡിഎഫും വയനാട്ടിൽ ഉയരുന്ന പോളിങ്ങിൽ ഏറെ പ്രതീക്ഷയാണ് വയ്ക്കുന്നത്. മാവോവാദി ഭീഷണി കണക്കിലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഉച്ചയോടെ ജില്ലയിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തിന്‍റെ തകരാറുമൂലം പോളിംങ് മന്തഗതിയിലായെങ്കിലും പോളിംങ് ശതമാനത്തിൽ റെക്കോർഡ് ഉയർച്ചയാണ് ഇത്തവണയുണ്ടായത്.

ABOUT THE AUTHOR

...view details