കേരളം

kerala

ETV Bharat / state

ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവപര്യന്തം - Wayanad

കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 1,55000 രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്.

വയനാട്  ബലാൽസംഗം  ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസ്  പോക്സോ കോടതി  posco case  wayanad  Wayanad  Rape case
ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവപര്യന്തം

By

Published : Jun 25, 2020, 2:21 PM IST

വയനാട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 1,55000 രൂപയും ശിക്ഷ വിധിച്ചു. വൈത്തിരി അച്ചൂരാനം സ്വദേശി ബാലനെ(33)യാണ് കൽപ്പറ്റ പോക്സോ കോടതി ജഡ്‌ജി കെ.രാമകൃഷ്ണൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2015ലാണ് കേസിനാസ്‌പദമായ സംഭവം. ബാലന്‍റെ ബന്ധുവാണ് പീഡനത്തിനിരയായ പെൺകുട്ടി. പ്രസവാനന്തരമാണ് പീഡനവിവരം പുറത്ത് വന്നത്. ശാസ്ത്രീയ തെളിവിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവ് പ്രതിയാണെന്ന് തെളിയിക്കപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധുവാണ് ഹാജരായത്.

ABOUT THE AUTHOR

...view details