വയനാട്: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്കുള്ള സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധി എംപി വിതരണം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ ഓരോ പഞ്ചായത്തിലുമുള്ള സേനാംഗങ്ങൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തത്.
ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധി വിതരണം ചെയ്‌തു - wayanad rescue team
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന് കീഴിൽ ദുരന്തനിവാരണ സേന രൂപീകരിക്കുന്നത്
ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധി വിതരണം ചെയ്‌തു
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന് കീഴിൽ ഇത്തരത്തിൽ ദുരന്തനിവാരണ സേന രൂപീകരിക്കുന്നത്. വനിതകൾ മാത്രം ഉൾപ്പെടുന്ന പ്രത്യേക സേനയും രൂപീകരിച്ചിട്ടുണ്ട്. അഗ്നിശമന സേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് സേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്. കൽപ്പറ്റയിൽ നടന്നചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ അധ്യക്ഷയായി.