വയനാട്: പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽഗാന്ധി. രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂപ്പുകുത്തുന്ന അവസ്ഥയുണ്ടാക്കിയതിൽ മുഖ്യ ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . പ്രധാനമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ അഭിപ്രായം ചോദിക്കാനോ കേൾക്കാനോ പ്രധാന മന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ കൽപ്പറ്റയിൽ യുഡിഎഫ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പ് വളർത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി - വയനാട് കൽപ്പറ്റ
പ്രധാന മന്ത്രിക്ക് പ്രശ്നങ്ങളൊന്നും ഉടൻ പരിഹരിക്കാനാകില്ലെന്നും വെറുപ്പ് വളർത്താനാണ് അദ്ദേഹത്തിൻ്റെ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉള്ളി വിലയെക്കുറിച്ച് നമ്മൾ ചോദിച്ചതിനുള്ള ധനമന്ത്രിയുടെ മറുപടി അസംബന്ധവും പരിഹാസ്യവുമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി
പ്രശ്നങ്ങളൊന്നും ഉടൻ പരിഹരിക്കാനാകില്ലെന്നും വെറുപ്പ് വളർത്താനാണ് പ്രധാന മന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല. ഉള്ളി വിലയെക്കുറിച്ച് നമ്മൾ ചോദിച്ചതിനുള്ള ധനമന്ത്രിയുടെ മറുപടി അസംബന്ധവും പരിഹാസ്യമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ധനമന്ത്രി ആകാനുള്ള യോഗ്യതയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Last Updated : Dec 6, 2019, 8:28 PM IST