കേരളം

kerala

ETV Bharat / state

പുത്തുമലയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വൈകും - puthumala Rehabilitation

പുനരധിവാസത്തിന് കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട് കേസ് ഉള്ളതിനാലാണ് പുനരധിവാസം വൈകുന്നത്.

puthumala Rehabilitation is delayed പുത്തുമലയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വൈകും puthumala Rehabilitation പുത്തുമല
പുത്തുമലയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വൈകും

By

Published : Dec 25, 2019, 8:05 AM IST

വയനാട്: വയനാട്ടിൽ പുത്തുമലയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് ഇനിയും വൈകും. പുനരധിവാസത്തിന് കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട് കേസ് ഉള്ളതുകൊണ്ടാണ് പുനരധിവാസം വൈകുന്നത്. പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 60 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഏഴ് ഏക്കർ സ്ഥലം ഇതിനായി പുത്തുമലക്ക് സമീപം കള്ളാടിയിൽ കണ്ടെത്തുകയും ചെയ്‌തു. എന്നാൽ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നത് മാറ്റിവെച്ചു. പകരം സ്ഥലം കണ്ടെത്തിയതായി ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു

പുത്തുമലയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വൈകും

ABOUT THE AUTHOR

...view details