വയനാട്:ജില്ലയിൽ പുതിയ രണ്ട് അണക്കെട്ടുകൾ പണിയാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകളും നാട്ടുകാരും രംഗത്തെത്തി. നൂറുകണക്കിന് കര്‍ഷകരെ കുടിയൊഴിപ്പിച്ചും കൃഷിയിടങ്ങള്‍ നശിപ്പിച്ചും പുതിയ അണക്കെട്ടുകള്‍ പണിയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ പദ്ധതികള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥരും രാഷട്രീയ നേതാക്കളും കരാറുകാരും ഉള്‍പ്പെട്ട മാഫിയയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.
പുതിയ അണക്കെട്ടുകൾ പണിയാൻ നീക്കം; പ്രതിഷേധവുമായി പരിസ്ഥിതി സംഘടനയും നാട്ടുകാരും - പ്രതിഷേധവുമായി പരിസ്ഥിതി സംഘടന
നൂറുകണക്കിന് കര്‍ഷകരെ കുടിയൊഴിപ്പിച്ചും കൃഷിയിടങ്ങള്‍ നശിപ്പിച്ചും പുതിയ അണക്കെട്ടുകള്‍ പണിയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം
തൊണ്ടാര്‍, കടമാന്‍തോട് ജലസേചന പദ്ധതികള്‍ക്കെതിരെയാണ് എതിര്‍പ്പ് ശക്തമാകുന്നത്. ആദിവാസികളെ കുടിയൊഴിപ്പിച്ചും കൃഷിഭൂമികള്‍ വെള്ളത്തിനടിയിലാക്കിയും നടപ്പാക്കുന്ന പദ്ധതികള്‍ വന്‍ പരിസ്ഥിതി നാശം ഉണ്ടാക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
സംഭരണ ശേഷിയുടെ 30 ശതമാനം കാര്‍ഷികാവശ്യത്തിന് നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്ന ബാണാസുര സാഗർ ഡാമിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 11 കോടി രൂപ ചെലവില്‍ പതിനായിരം ഏക്കര്‍ പാടത്ത് ജലസേചനം നടത്താനെന്ന പേരില്‍ നിർമാണം തുടങ്ങിയ കാരാപ്പുഴ പദ്ധതിക്കായി 500 കോടി ചെലവഴിച്ചിട്ടും കൃഷിയിടത്തില്‍ വെള്ളം എത്തിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കാവേരി നദീജലത്തില്‍ നിന്ന് കേരളത്തിനനുവദിച്ച 21 ടിഎംസി വെള്ളം ഉപയോഗപ്പെടുത്താനെന്ന പേരിലാണ് ജലവിഭവ വകുപ്പ് വയനാട്ടില്‍ രണ്ട് വന്‍കിട ഡാമുകള്‍ പണിയാനൊരുങ്ങുന്നത്.