കേരളം

kerala

ETV Bharat / state

മാനന്തവാടി ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരൻ മരിച്ചു

കുഞ്ഞോം ആന കൊമ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിനാണ് ഇയാൾ റിമാൻ്റിലായത്

വയനാട്  wayanad  prisoner  raju  mananthavady  district  jail  died  തടവുകാരൻ
മാനന്തവാടി ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരൻ മരിച്ചു

By

Published : Sep 15, 2020, 3:12 PM IST

വയനാട്: വയനാട്ടിൽ മാനന്തവാടിയിൽ തടവുകാരൻ മരിച്ചു. ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന കുഞ്ഞോം കാട്ടിയേരി കോളനിയിലെ രാജു (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലധികൃതർ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രി സാറ്റ് ലൈറ്റ് ആശുപത്രിയായ വിൻസെൻ്റ് ഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞോം ആന കൊമ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിനാണ് രാജു റിമാൻ്റിലായത്.

ABOUT THE AUTHOR

...view details