വയനാട്:പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ അനധികൃതമായി വിതരണം ചെയ്തെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പനമരം തപാൽ ഓഫീസ് ഉപരോധിച്ചു. ഒരാൾ മാത്രം രഹസ്യമായി 17 പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ കൊണ്ടുപോയെന്നാണ് ആരോപണം. പോസ്റ്റൽ ബാലറ്റ് കൈക്കലാക്കിയത് സി.പി.എം പ്രവർത്തകനാണെന്നും ആരോപണമുണ്ട്.
പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ അനധികൃതമായി വിതരണം ചെയ്തെന്ന് ആരോപണം - പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ വയനാട്
സംഭവത്തിൽ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പനമരം തപാൽ ഓഫീസ് ഉപരോധിച്ചു
പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ അനധികൃതമായി വിതരണ ചെയ്തെന്ന് ആരോപണം
വിഷയത്തിൽ തീരുമാനമാകാതെ പിരിഞ്ഞ് പോകില്ലെന്ന് യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. എന്നാൽ വിവാദം അനാവശ്യമാണെന്നും കൊവിഡ് രോഗികളായ ബന്ധുക്കൾക്ക് വേണ്ടിയാണ് ഒരാൾ തന്നെ ബാലറ്റ് പേപ്പർ വാങ്ങിയതെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.