വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി പോളിങ് സാമഗ്രികളുടെ വിതരണം വയനാട്ടിൽ പുരോഗമിക്കുന്നു. സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി സെന്‍റ് പാട്രിക്‌സ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍, കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പനമരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ബ്ലോക്ക് വിതരണ കേന്ദ്രങ്ങള്‍. കല്‍പ്പറ്റ എസ്‌ഡിഎം എല്‍പി സ്‌കൂള്‍, മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്‌എസ് സ്‌കൂള്‍ എന്നിവയാണ് നഗരസഭകളുടെ വിതരണ കേന്ദ്രങ്ങള്‍.
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം വയനാട്ടിൽ പുരോഗമിക്കുന്നു
ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളാണ് പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.
വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ തന്നെ തിരികെ എത്തിക്കും. വോട്ടെണ്ണല്‍ നടക്കുന്നതും ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ ആദ്യ 8 മിനിറ്റില്‍ പ്രവേശിക്കുകയും അടുത്ത 5 മിനിട്ടില്‍ ബാക്കി ഉള്ളവരുടെ ഹാജര്‍ എടുക്കുകയും ചെയ്‌തു. ബ്ലോക്ക് തലങ്ങളിലും, നഗരസഭകളിലും നടക്കുന്ന പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 9 മുതല്‍ 10 വരെയായിരുന്നു. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം വൈകുന്നേരം 3 വരെ നടക്കും.