വയനാട്: ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈൽ സ്വദേശകളായ പൈലി - സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസ് പോൾ ആണ് മരിച്ചത്. പിണങ്ങോട് ഡബ്ല്യൂ.ഒ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിയാണ്.
ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
തരിയോട് പത്താം മൈൽ സ്വദേശകളായ പൈലി - സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസ് പോൾ ആണ് മരിച്ചത്
ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Also Read: ജമ്മുവിൽ ഹിസ്‌ബുൾ മുജാഹിദീൻ ഭീകരൻ അറസ്റ്റിൽ
കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ വെള്ളിയാഴ്‌ച വൈകിട്ട് ഡാമിലെ വെള്ളച്ചാലിൽ വീണ ഡെനിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് ലഭിച്ചത്. കല്‌പറ്റ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈതിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.