കേരളം

kerala

ETV Bharat / state

വയനാട് തുരങ്കപാതാ പദ്ധതി നിര്‍വഹണത്തിന് തുടക്കമായി

തുരങ്കപാത നിര്‍മാണ പദ്ധതിയുടെ സാങ്കേതിക പഠനം മുതല്‍ നിര്‍മാണം മുതല്‍ നിര്‍വഹിക്കുന്നത് തുരങ്കപാതാ നിര്‍മാണ വിദഗ്ധരായ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ്.

വയനാട് തുരങ്കപാതാ പദ്ധതി നിര്‍വഹണത്തിന് തുടക്കമായി  വയനാട് തുരങ്കപാത നിര്‍മാണ പദ്ധതി  നിർമാണം കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്  കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്ര സുഗമം  Pinarayi Vijayan inaugurated wayanad tunnel  wayanad tunnel inaugurated  kozhikode-wayanad tunnel
വയനാട് തുരങ്കപാതാ പദ്ധതി നിര്‍വഹണത്തിന് തുടക്കമായി

By

Published : Oct 5, 2020, 2:49 PM IST

Updated : Oct 5, 2020, 3:31 PM IST

തിരുവനന്തപുരം: കോഴിക്കോട്- വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രക്ക് അതിവേഗത കൈവരിക്കാന്‍ സഹായകമായ തുരങ്കപാതാ പദ്ധതി നിര്‍വഹണത്തിന് ഔദ്യോഗിക തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ നിര്‍വ്വഹണത്തിന് തുടക്കം കുറിച്ചു. താമരശേരി ചുരത്തിനു ബദലായി കോഴിക്കോട്- വയനാട് ജില്ലകളെ വേഗത്തില്‍ ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റര്‍ തുരങ്കപാതയാണിത്.

വയനാട് തുരങ്കപാതാ പദ്ധതി നിര്‍വഹണത്തിന് തുടക്കമായി

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആനക്കാംപൊയില്‍ നിന്ന് കല്ലാടി വഴി മേപ്പാടിയിലേക്ക് നീളുന്നതാണ് തുരങ്കപാത. തുരങ്കപാത നിര്‍മാണ പദ്ധതിയുടെ സാങ്കേതിക പഠനം മുതല്‍ നിര്‍മാണം മുതല്‍ നിര്‍വഹിക്കുന്നത് തുരങ്കപാതാ നിര്‍മാണ വിദഗ്ധരായ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ്. ഏകദേശം 900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി കിഫ്ബിയില്‍ നിന്ന് 658 കോടി രൂപ അനുവദിച്ചു. പാത പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ തുരങ്കപാതയായി ഇത് മാറും.

വയനാട് തുരങ്കപാതാ പദ്ധതി നിര്‍വഹണത്തിന് തുടക്കമായി

പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ചു കൊണ്ടു പോകുക എന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക പഠനം ആരംഭിച്ചു. മൈസൂര്‍, ബെംഗളുരു നഗരങ്ങളില്‍ നിന്നു മലബാറിലേക്കുള്ള ചരക്കു നീക്കത്തിനും ടൂറിസത്തിനും പാത വലിയ തോതില്‍ സാധ്യത തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Last Updated : Oct 5, 2020, 3:31 PM IST

ABOUT THE AUTHOR

...view details