കേരളം

kerala

ETV Bharat / state

വേനല്‍ച്ചൂട് കടുത്തു; കുരുമുളക് കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

കുരുമുളകിന് പകരം ചേന, കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്യാനാണ് മുള്ളങ്കൊല്ലിയിലെ കർഷകരുടെ തീരുമാനം.

വേനൽച്ചൂടിൽ കുരുമുളക് കൃഷി ഉപേക്ഷിച്ച് കർഷകർ

By

Published : Mar 31, 2019, 11:47 AM IST

വേനൽച്ചൂടിൽ കുരുമുളക് കൃഷി ഉപേക്ഷിച്ച് കർഷകർ
വയനാട്ടിൽ മുള്ളങ്കൊല്ലി പുൽപ്പള്ളി മേഖലകളിൽ കർഷകർ കുരുമുളക് കൃഷി ഉപേക്ഷിക്കുന്നു. വേനല്‍ മഴ ലഭിക്കാത്തതിനാല്‍കൊടികൾ ഉണങ്ങി തുടങ്ങിയതിനാലാണ് കർഷകരെല്ലാം പുതിയ കൃഷിയിലേക്ക് തിരിയുന്നത്.

മുള്ളങ്കൊല്ലി പഞ്ചായത്തിലെ പരമ്പരാഗത കൃഷിക്കാരനാണ് ഗൃഹന്നൂർ സ്വദേശി 71 കാരനായ വെങ്കിട്ടഗൗഡർ. ഏഴര ലക്ഷം രൂപ വായ്‌പയെടുത്താണ് നാല്വർഷം മുൻപ് കുരുമുളക് കൃഷി തുടങ്ങിയത്. പക്ഷെ വിളവ് ലഭിക്കേണ്ടഈ സമയത്ത് തന്നെ കൊടികളെല്ലാം ഉണങ്ങി. നാല് ഏക്കർ സ്ഥലത്തെ കൊടികളും താങ്ങുമരങ്ങളുമെല്ലാം പിഴുത്മാറ്റിയിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ. മുള്ളങ്കൊല്ലി മേഖലയിലെ ഏതാണ്ട് എല്ലാ കർഷകരും കുരുമുളക് കൊടികൾ വെട്ടിത്തുടങ്ങി. കുരുമുളകിനു പകരം ഇപ്പോൾ ചേന,കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്യാനാണ് മുള്ളങ്കൊല്ലിയിലെ കർഷകരുടെ തീരുമാനം.

ABOUT THE AUTHOR

...view details