കേരളം

kerala

ETV Bharat / state

വെള്ളമുണ്ട ശില ക്വാറിക്കെതിരെ പരാതിയുമായി നാട്ടുകാർ

കഴിഞ്ഞ പ്രളയത്തിൽ ക്വാറി പ്രവർത്തിക്കുന്ന മലയിലും സമീപത്തെ മലയിലുമായി ആറ് ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. ഇതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്.

ശില ക്വാറി

By

Published : Jun 1, 2019, 6:06 PM IST

Updated : Jun 1, 2019, 6:17 PM IST

വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ശില ക്വാറി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്ന പരാതിയുമായി നാട്ടുകാർ. ക്വാറിയിലെ സ്ഫോടനം കാരണം സമീപത്തെ വീടുകൾ തകർച്ച ഭീഷണിയിലാണെന്നും ആരോപണം. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര മലയ്ക്കു സമീപമാണ് ശില ക്വാറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ക്വാറി പ്രവർത്തിക്കുന്ന മലയിലും സമീപത്തെ മലയിലുമായി ആറ് ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാലവർഷം അടുത്തതോടെ നാട്ടുകാർ ഭീതിയിലാണ്.

വെള്ളമുണ്ട ശില ക്വാറി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്ന പരാതിയുമായി നാട്ടുകാർ
Last Updated : Jun 1, 2019, 6:17 PM IST

ABOUT THE AUTHOR

...view details