വയനാട് : പനമരം കൈതക്കലിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികൻ കൈതക്കൽ സ്വദേശി സുനിലാണ് (38) മരിച്ചത്. കൊണ്ടോട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്നു അപകടമുണ്ടാക്കിയ കാർ.
Video | പനമരത്ത് നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചു ; ഒരാള്‍ മരിച്ചു
കൊണ്ടോട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുന്നതിനിടെയാണ് കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടത്
പനമരത്ത് നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചു; ഒരാള്‍ മരിച്ചു
സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശികളായ കാർ യാത്രികർക്കും ബൈക്ക്, സ്‌കൂട്ടര്‍ യാത്രികര്‍ക്കും പരിക്കേറ്റു. സുനിലിനെ മേപ്പാടി വിംസ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കാർ യാത്രികരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Last Updated : Jun 6, 2022, 4:22 PM IST