വയനാട് :കെ-റെയിലുമായി (K Rail - Silver Line Project) ബന്ധപെട്ട് മുഖ്യമന്ത്രി സംശയങ്ങൾ ദൂരീകരിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കെ-റെയിലിന് നിരവധി ബദൽ മാർഗങ്ങൾ യു.ഡി.എഫിനുണ്ട്. അത് വ്യക്തമാക്കി നൽകാമെന്ന് വി.ഡി സതീശൻ വയനാട്ടിൽ പറഞ്ഞു.
നടപടികൾ ഇതുവരെ മരവിപ്പിച്ചിട്ടില്ല. ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ വെള്ളം പൊങ്ങുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തി കാട്ടുന്ന കെ റെയിൽ പുതിയൊരു ഡാമായി മാറും.