വയനാട്: മാനന്തവാടിയിലെ വരടിമൂല പണിയ ആദിവാസി കോളനിയിൽ റേഷൻ കാർഡ് ഇല്ലാത്ത ഒരു കുടുംബം കൂടി. എട്ടു വർഷത്തോളമായി സന്ധ്യയും ഭർത്താവ് മണിയും പുതിയ റേഷൻ കാർഡിന് വേണ്ടി ശ്രമിക്കുന്നു. മൂന്ന് മക്കളുണ്ട് ഇവർക്ക്. റേഷൻ കാർഡ് ഇല്ലാത്തതിനാൽ സർക്കാരിൽ നിന്നും കിട്ടേണ്ട സഹായങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല.
റേഷന്‍ കാര്‍ഡില്ലാതെ ആദിവാസി കുടുംബം ദുരിതത്തില്‍ - mananthavadi
എട്ടു വർഷത്തോളമായി സന്ധ്യയും ഭർത്താവ് മണിയും പുതിയ റേഷൻ കാർഡിന് വേണ്ടി ശ്രമിക്കുന്നു
റേഷന്‍ കാര്‍ഡില്ലാതെ ആദിവാസി കുടുംബം ദുരിതത്തില്‍
കിലോയ്ക്ക് 35 രൂപ നൽകിയാണ് ഇവർ അരി വാങ്ങുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ റേഷൻകാർഡ് ഇല്ലാത്തതിനാൽ പ്രളയ ബാധിതർക്കുള്ള അടിയന്തര ധന സഹായവും ഇവർക്ക് ഇതുവരെ കിട്ടിയിട്ടില്ല. 15 വീടുകളാണ് വരടി മൂല പണിയ ആദിവാസി കോളനിയിൽ ഉള്ളത്. മണ്ണിടിച്ചിൽ ഭീഷണിയിലാണ് ഇവിടുത്തെ വീടുകൾ എല്ലാം.
Last Updated : Jun 20, 2020, 10:42 PM IST