വയനാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം. സ്വകാര്യമേഖലയിലെത് ഉൾപ്പെടെ എല്ലാ ആശുപത്രികളിലും മുൻകരുതലെടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ അവശ്യം വേണ്ട മരുന്നുകൾ എല്ലാ ആശുപത്രികളിലും എത്തിച്ചിട്ടുണ്ടെന്ന് വയനാട് ഡിഎംഒ പറഞ്ഞു.
നിപ നേരിടാൻ വയനാട് സജ്ജം: ഡിഎംഒ - ചികിത്സ
മഴക്കാലത്തിനു മുന്നോടിയായി വയനാട് ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു.
മഴക്കാലത്തിനു മുന്നോടിയായി വയനാട് ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. വേനൽ മഴയ്ക്കു ശേഷം ജില്ലയിൽ എച്ച് വൺ എൻ വൺ പനിയും ഡെങ്കിപ്പനിയും കൂടുതചലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം അഞ്ച് പേർക്കാണ് വയനാട്ടിൽ എച്ച് വൺ എൻ വൺ പനി റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 28 പേർക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ 1055 പേരാണ് പനിക്ക് ചികിത്സ തേടിയെത്തിയത്.