കേരളം

kerala

ETV Bharat / state

രാഹുലിന്‍റെ വരവ് ആഘോഷമാക്കി ലീഗ് പ്രവര്‍ത്തകരും - പാകിസ്ഥാന്‍

ലീഗിന്‍റെ കൊടിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി വലിയ കൊടികളുമേന്തിയാണ് ലീഗ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിക്കാനെത്തിയത്

രാഹുലിന്‍റെ വരവ് ആഘോഷമാക്കി ലീഗ് പ്രവര്‍ത്തകരും

By

Published : Apr 4, 2019, 12:15 PM IST

Updated : Apr 4, 2019, 2:58 PM IST

വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ രാഹുൽഗാന്ധിയെ വരവേൽക്കാൻ ആശങ്കകളില്ലാതെ ലീഗ് പ്രവർത്തകരും. രാഹുലിന്‍റെ പ്രചാരണത്തിന് മുസ്ലിം ലീഗിന്‍റെ കൊടികൾ ഉപയോഗിക്കരുതെന്ന അഭ്യൂഹം പരന്നത് പ്രവർത്തകർക്കിടയിൽ ആശങ്ക വളർത്തിയിരുന്നു. വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചപ്പോൾ പ്രവർത്തകർ നടത്തിയ ആഹ്ളാദപ്രകടനത്തിൽ മുസ്ലിം ലീഗിൻറെ കോടി കണ്ട് പാകിസ്ഥാന്‍റെ പതാകയെന്നപേരില്‍ ഉത്തരേന്ത്യയില്‍ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് പാകിസ്ഥാനാണ് രാഹുൽഗാന്ധിക്ക് മത്സരിക്കാനായിപിന്തുണ നല്‍കിയത് എന്ന രീതിയിലും വ്യാപകമായ വ്യാജ പ്രചരണം അഴിച്ചുവിട്ടിരുന്നു.

ലീഗിനെതിരെ വ്യാജ പ്രചരണം

നവമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം ഇത്തരം വീഡിയോകളും ഫോട്ടോകളും കത്തി പടരുകയും ചെയ്തു. ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സീറ്റ് ലഭിക്കുന്നതിന് തടസമാകുമെന്ന രീതിയിൽ വാർത്ത വന്നതോടെയാണ് കേരളത്തിലെ പ്രവർത്തകർ ആശങ്കയിലായത്. തുടർന്ന് രാഹുൽഗാന്ധിയുടെ വരവേല്‍പിന് ലീഗിന്റെ കൊടി ഉപയോഗിക്കേണ്ടെന്ന പ്രചാരണവും ഉണ്ടായി. ഇതോടെ മണ്ഡലത്തിലെ ലീഗ് പ്രവർത്തകർകിടയിൽ വലിയ ആശങ്കയും നിലനിന്നിരുന്നു.

എന്നാൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് ലീഗിന്‍റെ കൊടി ഉപയോഗിക്കുന്നതിൽ വിലക്കില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കിയതോടെ ആണ് പ്രവർത്തകറുടെ ആശങ്ക അകന്നത്. ഇത്തരം വ്യാജ പ്രചാരണം നടത്തുന്നവർക്കു തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.

Last Updated : Apr 4, 2019, 2:58 PM IST

ABOUT THE AUTHOR

...view details