വയനാട്:കോടി കണക്കിന് രൂപയുടെകുരുമുളക് കടത്തി തട്ടിപ്പ് നടത്തി അംഗ രക്ഷകരോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയാണ് (59) അറസ്റ്റിലായത്. 1090 ക്വിന്‍റല്‍ കുരുമുളക് കടത്തിയാണ് ഇയാള്‍ കോടികള്‍ തട്ടിയത്. 2019 ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു സംഭവം.
ജില്ലയിലെ പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്നിവിടങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 1,09,000 കിലോ കുരുമുളകാണ് ഇയാള്‍ കടത്തി കൊണ്ടുപോയത്. പണം ഉടന്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു കുരുമുളക് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ജിഎസ്‌ടി ഉള്‍പ്പെടെ മൂന്ന് കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.