വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ചികിൽസയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരനാണ് മരിച്ചത്. കഴിഞ്ഞപത്ത് ദിവസമായിമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇയാൾ. വയനാട്ടില്‍ നിലവില്‍ ആറുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു.
വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു - മരിച്ചു
പത്തു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുന്ദരനാണ് മരിച്ചത്.
ബാവലിയില്‍ വനത്തിനുള്ളിലെ തടി ഡിപ്പോയില്‍ പണിക്കു പോയപ്പോഴാണ് സുന്ദരന് രോഗബാധയുണ്ടായതെന്നാണ് സംശയം. ഇവിടെ കുരങ്ങുകള്‍ ചത്തുവീണിരുന്നു. തിരുനെല്ലി മേഖലയില്‍ നിന്നുള്ളവർക്കാണ്ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടക വനമേഖലയില്‍ ജോലിക്കു പോയ ആളുകളിലാണു രോഗം കണ്ടെത്തിയത്.നേരത്തെ വയനാട് അതിര്‍ത്തിയായ കര്‍ണാടക ബൈരക്കുപ്പയില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.
2015ല്‍ പനി ബാധിച്ച് 11 പേരാണു ജില്ലയിൽ മരിച്ചത്. അസുഖം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നൽകി.