കേരളം

kerala

ETV Bharat / state

കുരങ്ങുപനി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും - monkey fever

ഈ വർഷം ഇതുവരെ 27 പേർക്കാണ് വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്

കുരങ്ങുപനി  വയനാട് കുരങ്ങുപനി  തിരുനെല്ലി കുരങ്ങുപനി  തിരുനെല്ലി പഞ്ചായത്ത്  ബേഗൂർ പ്രാഥമിക ആരോഗ്യകേന്ദ്രം  വാക്‌സിനേഷൻ പ്രവര്‍ത്തനങ്ങൾ  എംഎൽഎ യോഗം  monkey fever  wayanad fever
കുരങ്ങുപനി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

By

Published : May 6, 2020, 9:49 AM IST

വയനാട്: ജില്ലയില്‍ കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഒരാളുടെ സാമ്പിൾ കൂടി പരിശോധനക്കയച്ചു. ഈ വർഷം ഇതുവരെ 27 പേർക്കാണ് വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. മൂന്ന് പേർ രോഗം ബാധിച്ചും ഒരാൾ രോഗലക്ഷണങ്ങളോടെയും മരിച്ചു. തിരുനെല്ലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കുരങ്ങുപനി സ്ഥിരീകരിച്ചത്.

കുരങ്ങുപനി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

രോഗം റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങൾ മുഴുവൻ ശുചീകരിക്കാൻ എംഎൽഎമാരുടെ നേതൃത്വത്തിൽ കാട്ടികുളത്ത് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വാക്‌സിനേഷൻ പ്രവര്‍ത്തനങ്ങൾ നേരത്തെ തന്നെ ഊര്‍ജിതമാക്കിയിരുന്നു. പനി ബാധിച്ച് ബേഗൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ സ്‌ത്രീയുടെ സാമ്പിളാണ് പരിശോധനക്കയച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുരങ്ങുപനിയുടെ സാമ്പിൾ പരിശോധനാഫലം വൈകിയാണ് ലഭിക്കുന്നത്.

ABOUT THE AUTHOR

...view details