വയനാട്ട്:മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയിൽ റേഷന്‍കടയില്‍ വന്‍ മോഷണം. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്‌റഫിന്‍റെ പേരിലുള്ള എആര്‍ഡി 3 നമ്പര്‍ റേഷന്‍ ഷാപ്പില്‍ നിന്നുമാണ് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയത്. ഇന്ന് രാവിലെ റേഷന്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. രണ്ട് മുറികളിലായാണ് റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു മുറിയുടെ പൂട്ട് പൊളിച്ചശേഷമാണ് മുറിയലുണ്ടായിരുന്ന അരിയും ഗോതമ്പും കൊണ്ടു പോയത്.
റേഷന്‍കടയില്‍ വന്‍മോഷണം; 127 ക്വിന്‍റൽ സാധനങ്ങൾ മോഷണം പോയി - വയനാട്ട്
239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പുമാണ് മോഷണം പോയത്
റേഷന്‍കടയില്‍ വന്‍മോഷണം; 127 ക്വിന്‍റൽ സാധനങ്ങൾ മേഷണം പോയി
ഈ മുറിയില്‍ അഞ്ച് ചാക്ക് അരി മാത്രം ബാക്കിയാക്കി 257 ചാക്ക് സാധനങ്ങള്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. 127 ക്വന്‍റല്‍ സാധനങ്ങളാണ് കടത്തിയത്. ഇപോസ് മെഷിനും മേശയുമുണ്ടായിരുന്ന തൊട്ടടുത്ത മുറി തുറന്നിട്ടില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കടയുടമ കടപൂട്ടിയത്. രാത്രി 11 മണിയോടെ എട്ടെനാലില്‍ നിന്നും ഫുട്‌ബോള്‍ കളി കണ്ട് നിരവധിപേര്‍ ഇതുവഴി കടന്നുപോയിരുന്നു. പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Last Updated : Jan 23, 2020, 2:57 PM IST