വയനാട് : പുൽപ്പള്ളി കാപ്പിസെറ്റിൽ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട നിഥിൻ പത്മനാഭനെയും ബന്ധു കിഷോറിനെയും വെടിവെച്ച ശേഷം കാട്ടിലേക്ക് രക്ഷപ്പെട്ട കന്നാരംപുഴ സ്വദേശി ചാര്‍ളി ആണ് പിടിയിലായത്. വനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടന്ന രാത്രി മുതൽ ഇയാൾ കാട്ടിൽ ഒളിവിലായിരുന്നു. കര്‍ണ്ണാടക വനാതിര്‍ത്തിയിലാണ് സംഭവം നടന്നത്.
വയനാട് കാപ്പിസെറ്റ് കൊലപാതകം: പ്രതി പിടിയിൽ - പുൽപ്പള്ളി
കൊലപാതകത്തിന് ശേഷം പ്രതി കാട്ടിൽ ഒളിവിലായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടികൂടിയത്.
വയനാട് കാപ്പിസൈറ്റ് കൊലപാതകം: പ്രതി പിടിയിൽ
വെള്ളിയാഴ്ച രാത്രി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കിഷോർ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.