വയനാട്:പുതുശേരിയിൽ കടുവയുടെ ആക്രമണത്തില്‍ ഒരാൾക്ക് പരിക്ക്. മാനന്തവാടി ഫോറസ്റ്റ് റെയ്‌ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുതുശേരി വെള്ളാരംകുന്ന് ഭാഗത്താണ് കടുവയിറങ്ങിയത്. പ്രദേശവാസിയായ സാലുവിനെയാണ് കടുവ ആക്രമിച്ചത്.
പുതുശേരിയിൽ കടുവ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം - tiger attack Pudusherry
വയനാട്ടിലെ പുതുശേരിയിൽ കടുവയെ പലയിടത്തായി കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതേ തുടർന്ന് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.
പുതുശേരിയിൽ കടുവ ആക്രമണം
സാലുവിന്‍റെ കാലിനാണ് പരിക്കേറ്റത്. രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പിൽ ലിസിയാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടർന്ന് ആലക്കൽ ജോമോൻ്റെ വയലിലും കണ്ടതായി നാട്ടുകാർ പറഞ്ഞു. വെള്ളമുണ്ടയിൽ നിന്നുള്ള വനപാലക സംഘമടക്കമുള്ളവർ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നല്‌കി.