കേരളം

kerala

ETV Bharat / state

Man Died After Clash Breaks Out Between Friends : ബിവറേജിന് മുമ്പിലെ വാക്കുതർക്കം ; സുഹൃത്തുക്കള്‍ മര്‍ദിച്ചയാള്‍ മരിച്ചു - Clash between friends

Clash between friends in front of Kalpetta Beverages : സുഹൃത്തുക്കളുമായി ഉണ്ടായ വാക്കുതർക്കത്തിൽ പരിക്കേറ്റ യുവാവ്‌ മരിച്ചു. കല്‍പ്പറ്റ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

kerala beverages  crime  man died  wayanad  kalpatta  Argument Against Friends  വയനാട്‌  കൽപ്പറ്റ  അസ്വാഭാവിക മരണം  കല്‍പ്പറ്റ ബിവറേജസ്‌  കല്‍പ്പറ്റ പോലീസ്
Man Died After Clash Breaks Out Between Friends

By ETV Bharat Kerala Team

Published : Sep 6, 2023, 7:10 AM IST

വയനാട്‌ : കൽപ്പറ്റ ബിവറേജിന് മുമ്പിലുണ്ടായ സുഹ്യത്തുക്കളുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു (Man Died After Clash Breaks Out Between Friends). കല്‍പ്പറ്റ പുത്തൂര്‍വയല്‍ തെങ്ങുംതൊടി വീട്ടില്‍ കോയയുടേയും കുത്സുവിന്‍റെയും മകന്‍ നിഷാദ് ബാബു (40) ആണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ മാനന്തവാടി-കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കയറിയ നിഷാദ് യാത്രാമധ്യേ അവശനാകുകയായിരുന്നു.

തുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. എന്നാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കല്‍പ്പറ്റ ബിവറേജസിന് (Beverages Outlet Kalpetta) സമീപം വച്ച് സുഹൃത്തുക്കളാണ് നിഷാദിനെ മര്‍ദിച്ചതെന്നും ഇതിനെ തുടര്‍ന്നാണ് പരിക്കേറ്റതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പരിക്കേറ്റ നിഷാദ് ബസില്‍ കയറിപോകവെയാണ് അവശനായതെന്നും അവര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിൽ പൊലീസ്‌ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. ഗുഡ്‌സിലും മറ്റും പച്ചക്കറി വില്‍പ്പന നടത്തി വന്നിരുന്നയാളാണ് നിഷാദ്. തസ്‌ലീമയാണ് ഭാര്യ. നാല് മക്കളുണ്ട്.

ALSO READ : Argument Between Police And Youths : മഞ്ചേശ്വരത്ത് പൊലീസും യുവാക്കളുമായി വാക്ക് തർക്കവും ഉന്തും തള്ളും ; എസ് ഐക്ക് പരിക്ക്

പട്രോളിങ്ങിനിടെ യുവാക്കളും പൊലീസുമായി വാക്കുതർക്കം: രാത്രികാല പട്രോളിങ്ങിനിടെ യുവാക്കൾ കൂട്ടം കൂടി നിന്നത്‌ ചോദ്യം ചെയ്‌ത പൊലീസുകാരന് മര്‍ദനം. മഞ്ചേശ്വരം എസ്ഐ അനൂപിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.

ABOUT THE AUTHOR

...view details