മമ്മൂട്ടിയുടെ പ്രതിമ കളിമണ്ണില്‍ നിർമിച്ച് സച്ചിൻ - mamootty model
വയനാട് ഒഴക്കോടി കുറുപ്പശേരി വീട്ടില്‍ ആന്‍റണിയുടെയും സുനിതയുടെയും മകൻ സച്ചിനാണ് ശില്‍പ നിർമാണത്തില്‍ ഒരു മുൻപരിചയവും ഇല്ലാതെ മമ്മൂട്ടിയുടെ ശില്‍പം നിർമിച്ചത്.
വയനാട്: സമൂഹ മാധ്യമങ്ങളില്‍ വൈറലായ നടൻ മമ്മൂട്ടിയുടെ ചിത്രത്തിന്‍റെ മാതൃക കളിമണ്ണില്‍ തീർത്ത് ശ്രദ്ധ നേടിയിരിക്കുകയാണ് വയനാട് സ്വദേശി സച്ചിൻ. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ സച്ചിൻ മൂന്ന് ദിവസം കൊണ്ടാണ് പ്രതിമ നിർമിച്ചത്. വയനാട് ഒഴക്കോടി കുറുപ്പശേരി വീട്ടില്‍ ആന്‍റണിയുടെയും സുനിതയുടെയും മകൻ സച്ചിന് ശില്‍പ്പ നിർമാണത്തില്‍ ഒരു മുൻ പരിചയവും ഇല്ല. ഇഷ്ടതാരത്തിന്‍റെ പ്രതിമ തീർക്കാൻ പക്ഷെ ഇതൊന്നും തടസമായില്ല. എല്ലാ വർഷവും മമ്മൂട്ടിയുടെ പിറന്നാളിന് അദ്ദേഹത്തിന്‍റെ ചിത്രം വരയ്ക്കാറുണ്ട് സച്ചിൻ. സച്ചിൻ തീർത്ത മമ്മൂട്ടിയുടെ പ്രതിമ നിർമ്മാതാവ് ജോബി ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയെ ദൂരെ നിന്നു മാത്രമേ സച്ചിൻ കണ്ടിട്ടുള്ളൂ. അദ്ദേഹത്തെ നേരിട്ട് അടുത്ത് കാണണമെന്നാണ് സച്ചിന്‍റെ ഇനിയുള്ള ആഗ്രഹം.