താൽക്കാലികമായി പൂട്ടിയ ക്വാറി തുറന്ന് പ്രവർത്തിക്കുന്നതിനെതിരെ നാട്ടുകാർ
കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് ക്വാറി താല്‍ക്കാലികമായി അടച്ചത്
വയനാട്: പുൽപ്പള്ളിക്ക് സമീപം ശശിമലയിൽ താൽക്കാലികമായി പൂട്ടിയ ക്വാറി തുറന്ന് പ്രവർത്തിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ക്വാറി തുറന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. മുള്ളൻകൊല്ലി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ക്വാറിയും ക്രഷറും ആറ് വര്‍ഷം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. ക്വാറിയില്‍ നിരന്തരമായി നടക്കുന്ന സ്ഫേടനങ്ങള്‍ കാരണം ചുറ്റുമുള്ള വീടുകൾക്ക് വിള്ളൽ വീണ് തകർച്ചയുടെ വക്കിലാണ്. കൂടാതെ ക്രഷറില്‍ നിന്നുള്ള പൊടി ശ്വസിച്ച് പലര്‍ക്കും രോഗങ്ങളും പിടിപ്പെട്ടു. കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് ക്വാറി താല്‍ക്കാലികമായി അടച്ചത്.