പുത്തുമലയില്‍ വീണ്ടും ഉരുൾപൊട്ടല്‍ സാധ്യത
വയനാട്:പുത്തുമലയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയെന്ന് സൂചന. പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്. വയനാട്ടിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഏറ്റവും കൂടുതൽ മഴ പെയ്‌തത് പുത്തുമല മേഖലയിലാണ്. പുത്തുമലക്ക് സമീപമുള്ള കള്ളാടിയിൽ 550 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ബുധനാഴ്‌ച വൈകിട്ട് തന്നെ പുത്തുമലക്ക് സമീപമുള്ള പച്ചക്കാട്ടിൽ ഉരുൾപൊട്ടിയിരുന്നു. സമീപ പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ ഉണ്ടായി.