വയനാട്: പ്രളയത്തിൽ കൃഷി നശിച്ച വയനാട്ടിലെ പനമരത്ത് കർഷകർക്ക് ശാസ്‌ത്രസാഹിത്യപരിഷത്തിന്‍റെ കൈത്താങ്ങ്. കൃഷി നശിച്ച പനമരം മാതോത്ത്പൊയിൽ-വാകയാട് പാടശേഖരങ്ങളില്‍ കൃഷിയിറക്കിയാണ് പരിഷത്ത് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നത്.ഇവിടത്തെ കൃഷിനാശത്തെ പറ്റി ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. മാനന്തവാടി എംഎല്‍എ ഒആര്‍ കേളു വിതയുൽസവം ഉദ്ഘാടനം ചെയ്‌തു.
കർഷകർക്ക് കൈത്താങ്ങായി ശാസ്‌ത്രസാഹിത്യപരിഷത്ത്
രണ്ടു ലക്ഷത്തോളം രൂപയാണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് കൃഷിയിറക്കാൻ കർഷകർക്ക് നൽകിയത്
കർഷകർക്ക് ശാസ്‌ത്രസാഹിത്യപരിഷത്തിന്‍റെ കൈത്താങ്ങ്
50 ഏക്കർ ഉള്ള ഈ പാടശേഖരത്തിൽ നെൽക്കൃഷി മാത്രമേ ചെയ്യാറുള്ളൂ. പാടശേഖരത്തിലെ 13 ഏക്കർ വയലിന്‍റെ ഉടമകൾ പണിയ സമുദായത്തിൽപ്പെട്ട ആദിവാസികളാണ്. 20 വർഷമായി ഈ 13 ഏക്കറിൽ കൃഷി മുടങ്ങിയിരിക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം രൂപയാണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് കൃഷിയിറക്കാൻ കർഷകർക്ക് നൽകിയത്. എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷന്‍റെയും കൂടി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൊണ്ണൂറാം തൊണ്ടിയെന്ന നാടൻ നെൽവിത്താണ് വിതച്ചത്. ജൈവ രീതിയിലാണ് കൃഷി.