വയനാട്: പെയിന്‍റിങ് തൊഴിലാളിയെ എസ്ഐ മർദിച്ചതായി പരാതി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കമ്പളക്കാട് സ്വദേശി മുനീറിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം മുനീറിന്‍റെ സുഹൃത്തായ നിസാറിന്‍റെ കാറിന്‍റെ നികുതി അടവ് തെറ്റിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെയിന്‍റിങ് തൊഴിലാളിയായ നിസാർ സഹപ്രവർത്തകനായ മുനീറിനെയും കൂട്ടി ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പെയിന്‍റിങ് ഉപകരണങ്ങൾ കാറിൽ നിന്ന് എടുക്കാൻ അനുവാദം ചോദിച്ചപ്പോഴാണ് മർദിച്ചതെന്നാണ് ആരോപണം.
പെയിന്‍റിങ് തൊഴിലാളിയെ എസ്ഐ മർദിച്ചതായി പരാതി - കമ്പളക്കാട് എസ്‌ഐ
കമ്പളക്കാട് സ്വദേശി മുനീറിനാണ് മർദനമേറ്റത്
പെയിന്‍റിങ് തൊഴിലാളിയെ എസ്ഐ മർദിച്ചതായി പരാതി
കമ്പളക്കാട് എസ്‌ഐ മുനീറിനെ പിടിച്ചുതള്ളിയെന്നാണ് ആരോപണം. സംഭവത്തിൽ പരിക്കേറ്റ മുനീറിനെ കൽപറ്റ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്‌ധചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.