കേരളം

kerala

ETV Bharat / state

കൽപറ്റ നഗരസഭ കണ്ടെയ്ൻ‌മെൻ്റ് സോണായി പ്രഖ്യാപിച്ചു - വസ്ത്ര വ്യാപാര കേന്ദ്രം

നഗരത്തിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ 21 പേർക്കും വനിതാ പൊലീസ് സ്റ്റേഷനിലെ ആറുപേർക്കും പഞ്ചാബ് നാഷണൽ ബാങ്കിലെ ആറുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ നഗരത്തിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട് 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

kalpatta  containment zone  covid  കൽപറ്റ നഗരസഭ  കണ്ടെയിൻമെൻ്റ് സോൺ  വസ്ത്ര വ്യാപാര കേന്ദ്രം  കൊവിഡ് വ്യാപനം
കൽപറ്റ നഗരസഭ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

By

Published : Sep 26, 2020, 2:25 PM IST

വയനാട്: വയനാട്ടിലെ കൽപ്പറ്റയിൽ കൊവിഡ് വ്യാപനം രൂക്ഷം. കൽപറ്റ നഗരസഭ ജില്ലാ കലക്‌ടർ കണ്ടെയ്ൻ‌മെൻ്റ് സോണായി പ്രഖ്യാപിച്ചു. നഗരത്തിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ 21 പേർക്കും വനിതാ പൊലീസ് സ്റ്റേഷനിലെ ആറുപേർക്കും പഞ്ചാബ് നാഷണൽ ബാങ്കിലെ ആറുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ നഗരത്തിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട് 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൽപറ്റ നഗരസഭ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ, മേപ്പാടിയിലെ ചൂരല്‍മല എന്നിവ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും കല്‍പ്പറ്റയിലെ മുണ്ടേരി ക്ലോസ്‌ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററും ബത്തേരിയിലെ ബാംബു മെസ്, പൂതാടി പഞ്ചായത്ത് എന്നിവ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്ലസ്റ്ററുകളുമായി തുടരുന്നു. പടിഞ്ഞാറത്തറ ക്ലസ്റ്ററില്‍ 128 പേര്‍ക്കും മേപ്പാടിയില്‍ 77 പേര്‍ക്കും മുണ്ടേരിയില്‍ 43 പേര്‍ക്കും ബത്തേരി ബാംബു മെസില്‍ 10 പേര്‍ക്കും പൂതാടി പഞ്ചായത്തുമായി ബന്ധപ്പെട്ട് 21 പേര്‍ക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ സജീവ ക്ലസ്റ്ററുകളിലായി ആകെ രോഗം സ്ഥിരീകരിച്ചവര്‍ 299 പേരാണ്. ജില്ലയിലെ അഞ്ച് ക്ലസ്റ്ററുകളില്‍ കൊവിഡ് നിയന്ത്രണ വിധേയമായിട്ടുണ്ട്. ഏറ്റവും വലിയ ക്ലസ്റ്ററായിരുന്ന ഷീബാതൊടി- വാളാട് 347 പേര്‍ക്കും തൊണ്ടര്‍നാട് 26 പേര്‍ക്കും ബത്തേരി എം.ടി.സിയില്‍ 31 പേര്‍ക്കും മീനങ്ങാടിയില്‍ 76 പേര്‍ക്കും കല്‍പ്പറ്റ എസ്.പി ഓഫീസില്‍ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ABOUT THE AUTHOR

...view details