കേരളം

kerala

ETV Bharat / state

വയനാട്ടിലെ കുഞ്ഞിന്‍റെ മുങ്ങിമരണം കൊലപാതകമായി കണക്കാക്കണം: ഐഎൻടിയുസി - INTUC

തേയില തോട്ടങ്ങളിലെ നിയമ ലംഘനങ്ങൾ പ്ലാന്‍റേഷൻ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഐഎൻടിയുസി

ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ

By

Published : Jul 14, 2019, 2:29 AM IST

വയനാട്: വയനാട്ടിലെ മേപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ രണ്ട് വയസ്സുളള കുഞ്ഞിന്‍റെ മുങ്ങിമരണം കൊലപാതകമായി കണക്കാക്കണമെന്ന് ഐഎൻടിയുസി. തേയില തോട്ടങ്ങളിലെ നിയമ ലംഘനങ്ങൾ പ്ലാന്‍റേഷൻ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ വയനാട്ടിൽ ആരോപിച്ചു.

തേയില തോട്ടങ്ങളിലെ നിയമ ലംഘനങ്ങൾ പ്ലാന്‍റേഷൻ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഐഎൻടിയുസി

അന്തർ സംസ്ഥാന തൊഴിലാളി സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു. ഇതിനു വേണ്ടി ഐഎൻടിയുസി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തേയിലത്തോട്ടങ്ങളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും മാനേജ്മെന്‍റ് നൽകുന്നില്ലെന്നും ഐഎൻടിയുസി ആരോപിച്ചു.

ABOUT THE AUTHOR

...view details