കേരളം

kerala

By

Published : Feb 5, 2021, 8:50 PM IST

ETV Bharat / state

മുട്ടിൽ വില്ലേജിൽ അനധികൃതമായി വീട്ടിമരം മുറിക്കുന്നതായി പരാതി

വാഴവറ്റ സ്വദേശിയായ മര മില്ലുടമയും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങിയ മാഫിയയാണ് വീട്ടിമരം മുറിക്ക് നേതൃത്വം നൽകുന്നത് എന്നാണ് ആരോപണം. മരം കടത്തിക്കൊണ്ടുപോകാനുള്ള പാസ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ നിഷേധിച്ചിട്ടും മരംമുറി തുടരുകയാണ്.

മുട്ടിൽ വില്ലേജ്  വീട്ടിമരം മുറിക്കുന്നതായി പരാതി  illegal logging muttil village  muttil village wayanad
മുട്ടിൽ വില്ലേജിൽ അനധികൃതമായി വീട്ടിമരം മുറിക്കുന്നതായി പരാതി

വയനാട്: മുട്ടിൽ വില്ലേജിൽ അനധികൃതമായി കോടികളുടെ വീട്ടിമരം മുറിക്കുന്നതായി പരാതി. മുട്ടിൽ തെക്ക് വില്ലേജിലെ വാഴവറ്റ, ആവലാട്ടു കുന്ന്, കരിങ്കണ്ണിക്കുന്ന്, തുടങ്ങിയ പ്രദേശത്തെ 25ലേറെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നുമാണ് മരങ്ങൾ മുറിക്കുന്നത്. വീട്ടിയടക്കമുള്ള മരങ്ങൾ വനം വകുപ്പിൻ്റെയോ റവന്യൂ വകുപ്പിൻ്റെയൊ അനുമതിയില്ലാതെയാണ് മുറിച്ചു കടത്തുന്നതെന്നാണ് പരാതി. മരം കടത്തിക്കൊണ്ടുപോകാനുള്ള പാസ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ നിഷേധിച്ചിട്ടും മരംമുറി തുടരുകയാണ്. വാഴവറ്റ സ്വദേശിയായ മര മില്ലുടമയും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങിയ മാഫിയയാണ് വീട്ടിമരം മുറിക്ക് നേതൃത്വം നൽകുന്നത് എന്നാണ് ആരോപണം.
1964ലെ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്ടോബർ 24 ന് ഇറക്കിയ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്‌താണ് മരം മുറിക്കുന്നത് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. മരംമുറി നിയമവിരുദ്ധവും അനധികൃതവുമാണെന്നും കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ജില്ലാ കലക്‌ടർക്ക് നിയമോപദേശം നൽകിയിട്ടുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

ABOUT THE AUTHOR

...view details