കേരളം

kerala

ETV Bharat / state

എക്സൈസ് ഇന്‍സ്പെക്ടറെ കാറിടിച്ച് വീഴ്ത്തി കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതി പിടിയില്‍

മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അജ്‌നാസാണ് പിടിയിലായത്

മുത്തങ്ങയിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; പ്രതി പിടിയില്‍

By

Published : Aug 22, 2019, 7:28 PM IST

വയനാട്: മുത്തങ്ങയിലെ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ഇൻസ്പെക്‌ടറെ ഇടിച്ചു വീഴ്ത്തി കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അജ്‌നാസിനെയാണ് എക്‌സൈസ് പിടികൂടിയത്. 15 കിലോമീറ്റർ അകലെ കേരള- തമിഴ്‌നാട് അതിർത്തിയായ ചീരാലിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അജ്നാസിന്‍റെ വാഹനത്തിൽ നിന്ന് 390 മില്ലിഗ്രാം എംഡിഎംഎ പിടികൂടി. റോഡരികിൽ ഇയാൾ ഉപേക്ഷിച്ച അഞ്ച് കിലോ കഞ്ചാവും എക്സൈസ് കണ്ടെടുത്തു.

ABOUT THE AUTHOR

...view details