കേരളം

kerala

ETV Bharat / state

രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം : പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ പേഴ്‌സണൽ അസിസ്റ്റന്‍റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ് രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ഇന്ന് (19.08.2022) ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്‌തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു നടപടി

Rahul gandhi office attack case  four congress workers arrested in gandhi picture damaged case  gandhi picture damaged case  gandhi picture damaged case in Wayanad  four congress workers arrested  രാഹുൽ ഗാന്ധി എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം  രാഹുൽ ഗാന്ധി ഓഫിസ് അക്രമണം  രാഹുൽ ഗാന്ധി എംപിയുടെ പിഎ അറസ്റ്റിൽ  നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ  ഗാന്ധി ചിത്രം തകർത്ത സംഭവം  കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്  ഓഫിസ് അക്രമം  രാഹുൽ ഗാന്ധി എംപി
രാഹുൽ ഗാന്ധി എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം; എംപിയുടെ പിഎ ഉൾപ്പെടെ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

By

Published : Aug 19, 2022, 3:15 PM IST

Updated : Aug 19, 2022, 3:20 PM IST

വയനാട് :കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എംപിയുടെ പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. പേഴ്‌സണൽ അസിസ്റ്റന്‍റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ് രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം വെളളിയാഴ്ച(19.08.2022) ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്‌തത്.

രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം : പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

427, 153 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ മെഡിക്കൽ ചെക്കപ്പിനായി കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് : അറസ്റ്റിനെ തുടർന്ന് ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ എന്നിവരും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി അഞ്ചുപേർക്ക് നോട്ടിസ്‌ നൽകിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ കൽപറ്റ പൊലീസ് സ്‌റ്റേഷനിൽ അഞ്ചുപേരും ഹാജരായത്.

കോൺഗ്രസ് പ്രവർത്തകനായ രതീഷ് കേസിലെ സാക്ഷിയാണ്. നോട്ടിസ് ലഭിച്ച അഞ്ചുപേരിൽ ഇയാൾ ഒഴികെയുള്ള നാലുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ബഫര്‍ സോണ്‍ വിഷയത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക്‌ ജൂൺ 24ന് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അതിക്രമിച്ചുകയറിയ എസ്എഫ്ഐ പ്രവർത്തകർ ഓഫിസ് അടിച്ചുതകർക്കുകയും രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴവയ്ക്കുകയും ചെയ്‌തു. അക്രമത്തിന് പിന്നാലെ ഗാന്ധി ചിത്രം തകർന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായി.

എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് :ഓഫിസ് അക്രമവുമായി ബന്ധപ്പെട്ട് 29 എസ്എഫ്ഐ പ്രവർത്തകര്‍ അറസ്റ്റിലായി. റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകരാണെന്നും തെളിവായി സിസിടി ദൃശ്യങ്ങൾ ഉൾപ്പടെ ഉണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

എന്നാൽ, ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ഇടതുനേതാക്കളുടെ ആരോപണം. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ഉള്‍പ്പടെ പരിശോധിക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അത് നിര്‍വഹിക്കാതെ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

ജില്ല കമ്മിറ്റി പിരിച്ചുവിട്ട് എസ്എഫ്ഐ :രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തല്ലിത്തകർത്ത സംഭവം വിവാദമായതോടെ എസ്എഫ്ഐയുടെ വയനാട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. പകരം ചുമതല അഡ്ഹോക് കമ്മിറ്റിക്ക് നൽകി. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിലെ സംഭവത്തെ തുടർന്ന് കർശന നടപടി എടുത്തത്. ദേശീയ തലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്എഫ്ഐയോട് ആവശ്യപ്പെട്ടിരുന്നു.

Last Updated : Aug 19, 2022, 3:20 PM IST

ABOUT THE AUTHOR

...view details